കേരളം

kerala

ETV Bharat / bharat

വോട്ടുചെയ്‌ത ജനങ്ങളെ ആം ആദ്‌മി വഞ്ചിച്ചെന്ന് ബിജെപി - കോൺഗ്രസ്

ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുമോയെന്ന ചോദ്യത്തിന് ഡൽഹി സർക്കാർ മറുപടി പറയണമെന്ന് ബിജെപി വക്താവ്.

Aam Aadmi Party  Tahir Hussain  Congress  Rioters  ആം ആദ്‌മി  ബിജെപി വക്താവ്  കോൺഗ്രസ്  താഹിർ ഹുസൈൻ
വോട്ടുചെയ്‌ത ജനങ്ങളെ തന്നെ ആം ആദ്‌മി വഞ്ചിച്ചെന്ന് ബിജെപി

By

Published : Feb 29, 2020, 10:26 AM IST

ന്യൂഡൽഹി: വോട്ടുചെയ്‌ത ജനങ്ങളെ ആം ആദ്‌മി വഞ്ചിച്ചെന്ന് ബിജെപി. താഹിർ ഹുസൈനിലൂടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ പാർട്ടിയുടെ നയമെന്ന് ബിജെപി വക്താവ് സുദേഷ് വർമ ചോദിച്ചു.

വോട്ടുചെയ്‌ത ജനങ്ങളെ തന്നെ ആം ആദ്‌മി വഞ്ചിച്ചെന്ന് ബിജെപി

ആക്രമണത്തിന് ഉപയോഗിച്ച പെട്രോൾ, ആസിഡ് ബോംബുകൾ, മറ്റ് മാരക വസ്‌തുക്കൾ എന്നിവ സൂക്ഷിച്ചത് താഹിർ ഹുസൈന്‍റെ വീട്ടിലാണ് എന്നുള്ളതിന്‍റെ തെളിവുകൾ വ്യക്തമാണെന്ന് സുദേഷ് വർമ പറഞ്ഞു. ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുമോയെന്ന ചോദ്യത്തിന് ഡൽഹി സർക്കാർ മറുപടി പറയണമെന്നും സുദേഷ് വർമ ആവശ്യപ്പെട്ടു . പാസാക്കിയ നിയമത്തെ എതിർക്കാൻ ജനങ്ങളെ രംഗത്ത് കൊണ്ടുവരുന്നതും വിദ്വേഷപ്രസംഗം നടത്തുന്നതും കോൺഗ്രസാണെന്ന് അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

...view details