ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 70 സ്ഥാനാര്‍ഥികളുടെ പേരടങ്ങിയ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പട്പര്‍ഗഞ്ചില്‍ മനീഷ് സിസോഡിയയും മത്സരിക്കും.
2019ലെ ലോക്‌സഭാ സ്ഥാനാർഥികളായ അതിഷി, ദിലീപ് പാണ്ഡെ, രാഘവ് ചദ്ദ എന്നിവരുൾപ്പെടെ 15 എംഎൽഎമാരെ പാര്‍ട്ടി ഒഴിവാക്കി പകരം പുതിയ 24 മുഖങ്ങളെ കളത്തിലിറക്കാനാണ് പാര്‍ട്ടി തീരുമാനം. സിസോദിയ ഉൾപ്പെടെ എല്ലാ മന്ത്രിമാരും അതത് സീറ്റുകളിൽ തന്നെയാണ് മത്സരിക്കുന്നത്. നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ (ഷഹദാര), ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള (മംഗോൾ പുരി) എന്നിവര്‍ വീണ്ടും മത്സരരംഗത്തുണ്ട്. രാഷ്ട്രീയ കാര്യ സമിതി പുറത്തിറക്കിയ പട്ടികയില്‍ എട്ട് വനിതാ സ്ഥാനാര്‍ഥികളും ഇടം നേടി.
ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയത്. അന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പണവും ആരംഭിച്ചു. ബിജെപിയും കോൺഗ്രസും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയ പട്ടിക പുറത്തിറക്കിയിട്ടില്ല. ആംആദ്മിയില്‍ പുതിയയായി ചേര്‍ന്ന നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിച്ചു.