ഡൽഹിയിൽ കോൺഗ്രസുമായുള്ള സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാൻ ആംആദ്മി. ഡൽഹിയിലെ ആറു സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെക്കൻ ഡൽഹി മണ്ഡലത്തിൽ രാഘവ് ഛദ്ദ മത്സരിക്കും.
കോൺഗ്രസ് സഖ്യമില്ല: ഡൽഹിയിൽ ഒറ്റയ്ക്ക് പോരാടാൻ ആം ആദ്മി - bjp
തെക്കൻ ഡൽഹി മണ്ഡലത്തിൽ രാഘവ് ഛദ്ദ മത്സരിക്കും. കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രരിവാൾ വ്യക്തമാക്കി
ആംആദ്മി നേതാവ് ഗോപാൽ റായി ആറു സീറ്റുകളിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കിഴക്കൻ ഡൽഹിയിൽ അതിഷി, തെക്കൻ ഡൽഹി മണ്ഡലത്തിൽ രാഘവ് ഛദ്ദ, ചാന്ദ്നിചൗക്കിൽ പങ്കജ് ഗുപ്ത, വടക്കുകിഴക്കൻ ഡൽഹിയിൽ ദിലീപ് പാണ്ഡെ, വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഗുഗൻ സിങ് എന്നിവരും ന്യൂഡൽഹി ലോക്സഭാ സീറ്റിൽ ബ്രജേഷ് ഗോയൽ എന്നിവരും ആംആദ്മിയ്ക്കു വേണ്ടി മത്സരിക്കും.
2014 ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി ജയിച്ചിരുന്നെങ്കിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ 66 എണ്ണവും ആംആദ്മി ജയിച്ചിരുന്നു. വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് ആംആദ്മി നേതാക്കൾ. ഒരു ഘട്ടത്തിൽ കോൺഗ്രസുമായി ആംആദ്മി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രരിവാൾ വ്യക്തമാക്കിയിരുന്നു.