മുംബൈ: ബോളിവുഡ് സിനിമാതാരം ആമിർ ഖാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആമിർ ഖാനും കുടുംബാംഗങ്ങളും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാൽ താരത്തിന്‍റെ അമ്മയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് തന്‍റെ സ്റ്റാഫുകൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായും ഇവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ആമിർ ഖാൻ അറിയിച്ചത്. മെഡിക്കൽ സൗകര്യമൊരുക്കിയ ബിഎംസിക്കും (ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) അദ്ദേഹം നന്ദി അറിയിച്ചു.
ബോളിവുഡ് നടൻ ആമിർ ഖാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മുംബൈ
ആമിർ ഖാനും കുടുംബാംഗങ്ങളും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു.
ബോളിവുഡ് നടൻ ആമിർ ഖാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
പരിശോധനാ സമയത്ത് തന്നെയും തന്‍റെ കുടുംബത്തെയും പരിചരിച്ച കോകിലാബെൻ ആശുപത്രിയിലെ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും താരം നന്ദി അറിയിച്ചു. ടോം ഹാങ്ക്‌സിന്‍റെ 1994-ൽ പുറത്തിറങ്ങിയ "ഫോറസ്റ്റ് ഗമ്പ്" എന്ന ചിത്രത്തിന്‍റെ റീമേക്കായ ലാൽ സിംഗ് ചദ്ദയാണ് ഖാന്‍റെ അടുത്ത ചിത്രം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീന കപൂർ ഖാൻ നായികയായി എത്തുന്നു.