രുചിയറിയാം ക്ഷീണമകറ്റാം: പച്ച മാങ്ങ കൊണ്ട് തയ്യാറാക്കുന്ന 'ആം കാ പന്ന' - പച്ച മാങ്ങയുപയോഗിച്ച് തയ്യാറാക്കാം 'ആം കാ പന്ന'
വേനല്‍ക്കാലത്തെ ഹീറ്റ് സ്ട്രോക്ക് തടയുന്നതിനും ഗ്യാസ്ട്രോ തുടങ്ങിയ പ്രശ്നങ്ങളകറ്റുന്നതിനും മാങ്ങ, മല്ലി / പഞ്ചസാര, ഏലം എന്നിവയുപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ പാനീയം തയ്യാറാക്കാം.
പച്ച മാങ്ങയുപയോഗിച്ച് തയ്യാറാക്കുന്ന പാനീയമാണ് 'ആം കാ പന്ന'. ഉത്തരേന്ത്യയില്‍ ഏറെ പ്രിയങ്കരമാണ് മധുരവും പുളിയും ചേര്‍ന്ന ഈ പാനീയം. വേനല്‍ക്കാലത്ത് തയ്യാറാക്കാവുന്ന നല്ലൊരു ദാഹശമനി കൂടിയാണിത്. ഗ്യാസ്ട്രോ തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നത് തുടങ്ങി ഒന്നിലധികം ഗുണങ്ങളുണ്ട് ഇതിന്. ശരീരത്തില്‍ നിന്നും സോഡിയം ക്ലോറൈഡ് (ഉപ്പ്), ഇരുമ്പ് എന്നിവയുടെ നഷ്ടം തടയുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇതിന്‍റെ തുടര്‍ച്ചയായ ഉപയോഗം ക്ഷയരോഗം, വിളർച്ച, കോളറ, ഛർദ്ദി തുടങ്ങിയ രോഗങ്ങൾ തടയാനും സഹായിക്കുന്നു. വേനല്‍ക്കാലത്തെ ഹീറ്റ് സ്ട്രോക്ക് തടയുന്നതിനും 'ആം കാ പന്ന' ഉത്തമമാണ്. പച്ച മാങ്ങ, മല്ലി / പഞ്ചസാര, ഏലം എന്നിവയുപയോഗിച്ച് വളരെ എളുപ്പത്തില്‍ ഈ പാനീയം തയ്യാറാക്കാം.