എൻആർസിയുടെ അന്തിമ പട്ടികയിലുള്ളവർക്ക് മാത്രം ആധാർ കാർഡ് - എൻആർസിയുടെ അന്തിമ പട്ടികയിലുള്ളവർക്ക് മാത്രം ആധാർ കാർഡെന്ന് അസം ആഭ്യന്തര മന്ത്രാലയം
തിങ്കളാഴ്‌ചയോടെ സംസ്ഥാനത്ത് 200 പുതിയ വിദേശ ട്രൈബ്യൂണലുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി : എൻആർസിയുടെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ ആധാർ കാർഡ് നൽകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അസമിലെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്‍റെ (എൻആർസി) അന്തിമ പട്ടിക ഇന്ന് പുറത്തിറങ്ങിയ ശേഷമാണ് പ്രഖ്യാപനം. തിങ്കളാഴ്‌ചയോടെ സംസ്ഥാനത്ത് 200 പുതിയ വിദേശ ട്രൈബ്യൂണലുകൾ പ്രവർത്തനം ആരംഭിക്കുമെന്നും എൻആർസിയുടെ അന്തിമ പട്ടികയിൽ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലാത്തവർക്ക് 120 ദിവസത്തിനകം വിദേശ ട്രൈബ്യൂണലിൽ അപേക്ഷയോ പൗരത്വത്തിനായി അപ്പീലോ നൽകാമെന്നും മന്ത്രാലയം അറിയിച്ചു. എൻആർസിയുടെ അവസാന പട്ടികയിൽ 3.11 കോടി ആളുകൾ ഉൾപ്പെടുന്നുണ്ടെങ്കിലും 19 ലക്ഷം പേർ ഇപ്പോഴും ലിസ്റ്റിൽ പെടാത്തവരാണ്.