കേരളം

kerala

ETV Bharat / bharat

ജിഎസ്‌ടി റീഫണ്ടിന് ആധാര്‍ നിര്‍ബന്ധമായേക്കും: നിര്‍മല സീതാരാമന്‍ - ജിഎസ്ടി റീഫണ്ടിന് ആധാര്‍ നിര്‍ബന്ധമായേക്കും

വാര്‍ഷിക നികുതി തിരിച്ചു കിട്ടുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ആധാര്‍

By

Published : Sep 21, 2019, 3:16 PM IST

പനാജി: ജിഎസ്‌ടി റീഫണ്ടിന് ആധാര്‍ നിര്‍ബന്ധമായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗുഡ്സ് ആന്‍ഡ് സര്‍വ്വീസ് ടാക്സ് കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്ത നികുതി ദായകര്‍ക്ക് മാത്രമെ ജിഎസ്‌ടി തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ടാകു എന്നും വാര്‍ഷിക നികുതി തിരിച്ചു കിട്ടുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ തീരുമാനം വഴി നികുതി ദായകരുടെ അകൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുക എന്നതാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ജിഎസ്‌ടി ആക്ടിലെ വാര്‍ഷിക റിട്ടേണിനുള്ള അപേക്ഷാ ഫോമുകള്‍ കുടുതല്‍ എളുപ്പമാക്കുന്നതിനായി ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിക്കും. ജിഎസ്‌ടി നിയമത്തില്‍ ഉചിതമായി ഭേദഗതികള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കശ്മീര്‍ ലഡാക്ക് തുടങ്ങിയ പ്രദേശങ്ങള്‍ക്കുമായി പ്രത്യേക നിയമമുണ്ടാക്കും. തെറ്റായ ഇന്‍വോയ്സുകളും വ്യാജ അപേക്ഷകളും കണ്ടെത്തി ഒഴിവാക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details