കേരളം

kerala

ETV Bharat / bharat

പുൽവാമ; സൈനികരുടെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് ആധാറും ലീവ് അപേക്ഷകളും

ഫോറൻസിക് പരിശോധനക്ക് ശേഷം ഇന്നലെ വൈകിട്ടാണ് കൊല്ലപ്പെട്ട 40 സൈനികരുടെ വിശദവിവരങ്ങളും പുറത്തുവിട്ടത്.

പുൽവാമ അക്രമണം

By

Published : Feb 16, 2019, 9:39 AM IST

കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർ കാർഡും സൈനികർ സമർപ്പിച്ച ലീവ് അപേക്ഷകളും. ആർഡിഎക്സ് ഉപയോഗിച്ചുള്ള അക്രമണമായതിനാൽ മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സൈനികരുടെ പോക്കറ്റുകളിലും ബാഗുകളിലുമായി സൂക്ഷിച്ച പാൻ കാർഡുകളും, സൈനിക രേഖകളും തിരിച്ചറിയാൻ സഹായകമായി. സൈനികർ ഉപയോഗിച്ചിരുന്ന വാച്ചുകളും പഴ്സും സഹപ്രവർത്തകർ തിരിച്ചറിയുകയും ചെയ്തു.

അപകടം നടന്ന് നിമിഷങ്ങൾക്കകം നിരവധി ഫോൺകോളുകളാണ് ജമ്മു സൈനിക ആസ്ഥാനത്ത് ലഭിച്ചത്. ആശങ്കാജനകരായ സൈനികരുടെ ബന്ധുക്കളായിരുന്നു ഇതിൽ ഭൂരിഭാഗവും. മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങളാണോ പുറത്തുവിട്ടതെന്ന് പലർക്കും സംശയമായിരുന്നു. അധികൃതരുടെ പൂർണമായ ഉറപ്പ് ലഭിച്ചതോടെയാണ് ഫോൺകോളുകൾക്ക് ശമനമായത്.

ABOUT THE AUTHOR

...view details