സ്ത്രീധന പീഡനം, യുവതി ആത്മഹത്യ ചെയ്തതായി പരാതി
സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃ കുടുംബം ഉപദ്രവിച്ചതിനെ തുടർന്ന് യുവതി മരിച്ചതായി പരാതി
സ്ത്രീധന പീഡനം, യുവതി ആത്മഹത്യ ചെയ്തതായി പരാതി
ലഖ്നൗ : സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃകുടുംബം ഉപദ്രവിച്ചതിനെതുടർന്ന് സ്ത്രീ വീട്ടിൽ തൂങ്ങി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസഫർനഗർ ഗോയല ഗ്രാമത്തിൽ ഞായറാഴ്ചയാണ് രശ്മി മരണപ്പെട്ടത്.എട്ട് മാസങ്ങൾക്ക് മുൻപാണ് സുമിത് രശ്മിയെ വിവാഹം ചെയ്തത്.
രശ്മിയുടെ വീട്ടുകാരുടെ പരാതിയിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് സുമിത്തിനെയും വീട്ടുകാരെയും അറസ്റ്റ് ചെയ്തു. രശ്മിയെ ഭർത്തൃകുടുംബം മാനസികമായി പീഡിപ്പിച്ചിരുന്നതായി രശ്മിയുടെ വീട്ടുകാർ ആരോപിച്ചു.