ആന്ധ്രാപ്രദേശില്‍ വ്യാജനോട്ടുകളുമായി സ്ത്രീ പിടിയില്‍ - തനുക്കു റെയിൽവെ സ്റ്റേഷൻ റോഡ്
പശ്ചിമ ഗോദാവരിയിലെ തനുക്കു റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നാണ് വ്യാജനോട്ടുകൾ കൈമാറാൻ ശ്രമിച്ച സ്‌ത്രീയെ അറസ്റ്റ് ചെയ്തത്
![ആന്ധ്രാപ്രദേശില്‍ വ്യാജനോട്ടുകളുമായി സ്ത്രീ പിടിയില്‍ woman arrested for fake notes fake notes seized in Andra pradesh counterfeit notes in West Godhavari woman arrest in Tanuku railway station വ്യാജ നോട്ടുകളുമായി ഒരാൾ പിടിയിൽ ആന്ധ്രയിൽ വ്യാജ നോട്ടുകൾ പശ്ചിമ ഗോദാവരിയിൽ വ്യാജനോട്ടുകൾ തനുക്കു റെയിൽവെ സ്റ്റേഷൻ റോഡ് ആന്ധ്രാ പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5337155-353-5337155-1576050502493.jpg)
അമരാവതി: വ്യാജനോട്ടുകൾ കൈമാറാൻ ശ്രമിച്ച കേസിൽ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. പശ്ചിമ ഗോദാവരി ജില്ലയിലുള്ള തനുക്കു റെയിൽവെ സ്റ്റേഷൻ റോഡിൽ നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് സംശയാസ്‌പദമായി ഇവരെ കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകള്‍ പിടികൂടി. നൂറ് രൂപയുടെ നാല് കള്ളനോട്ടുകളാണ് ഒഡീഷ സ്വദേശിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. പരിസര പ്രദേശത്ത് വേറെയും വ്യാജനോട്ടുകൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെന്നാണ് പൊലീസ് നിഗമനം.