കേരളം

kerala

ETV Bharat / bharat

സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി സിംഗിൾ ബെഞ്ച് - സുപ്രീം കോടതി- സിംഗിൾ ബെഞ്ച്

സുപ്രീം കോടതിയില്‍ ആദ്യമായി സിംഗിള്‍ ബെഞ്ച് കേസുകൾ പരിഗണിക്കും. ഇത് വരെ രണ്ടംഗ, മൂന്നംഗ ബെഞ്ച് പരിഗണിച്ചിരുന്ന ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഒരു ജഡ്‌ജി മാത്രമുള്ള ബെഞ്ച് കേൾക്കുക

സുപ്രീം കോടതിയിലാദ്യമായി സിംഗിൾ ബെഞ്ച്

By

Published : Sep 21, 2019, 4:44 PM IST

ന്യൂഡൽഹി: കേസുകൾ കെട്ടികിടക്കുന്നത് ഒഴിവാക്കാനായി സുപ്രീം കോടതിയില്‍ ഇനി സിംഗിൾ ബെഞ്ച് കേസുകൾ പരിഗണിക്കും. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ മുൻകൂർ ജാമ്യം,ജാമ്യാപേക്ഷ ,കോടതി മാറ്റ അപേക്ഷകൾ എന്നിവയാണ് ഒരു ജഡ്‌ജി മാത്രമുള്ള ബെഞ്ച് കേൾക്കുക.നിലവില്‍ രണ്ടംഗ, മൂന്നംഗ ബെഞ്ചായിരുന്നു ഇത്തരം അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഇത് ഭേദഗതി ചെയ്‌ത് വിജ്ഞാപനമിറക്കിയിട്ടുണ്ട്. സിംഗിൾ ബെഞ്ചിലെ ജഡ്‌ജിയെ തീരുമാനിക്കുന്നത് ചീഫ് ജസ്‌റ്റിസ് ആണ്. ഇവയല്ലാതെ സിംഗിൾ ബെഞ്ച് പരിഗണിക്കേണ്ട കേസുകൾ ചീഫ് ജസ്‌റ്റിസിന് തീരുമാനിക്കാം.
കോടതിയുടെ പ്രവർത്തനം സുഗമമാക്കാൻ നിയമങ്ങളിൽ ഭേദഗതി വരുത്തിയ വിജ്ഞാപനം സെപ്റ്റംബർ 17 ന് സുപ്രീം കോടതി പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details