ചണ്ഡീഗഡ്: ലുധിയാനയിൽ സിഖ് വിഭാഗത്തിൽ പെട്ട യുവാവ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജിന് എൻഫീൽഡ് മോട്ടോർ സൈക്കിൾ സമ്മാനിച്ചു. മത ചിഹ്നമായ കിര്‍പന്‍(കത്തി) തിരികെ നല്‍കിയതിന്‍റെ സന്തോഷത്തിനായാണ് വില കൂടിയ ബുള്ളറ്റ് സമ്മാനിച്ചത്.
സംരക്ഷണായുധം തിരികെ നല്‍കിയ പൊലീസുകാരന് എല്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനിച്ച് സിഖ് യുവാവ് - A singh
മറ്റൊരു പൊലീസുകാരന്‍ അനധികൃതമായി പിടിച്ചെടുത്ത മത ചിഹ്നമായ കിര്‍പന്‍(കത്തി) തിരികെ നല്‍കിയ പൊലീസുകാരന് ലഭിച്ചത് സ്വപ്നതുല്യമായ സമ്മാനം
2017ലാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന കിര്‍പനെ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പിടിച്ചെടുത്തു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കിര്‍പന്‍ തിരികെ ചോദിച്ചെങ്കിലും പൊലീസുദ്യോഗസ്ഥന്‍ തിരികെ നല്‍കിയില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജായി പുതിയ ആള്‍ ചുമതലയേറ്റു. സിഖ് യുവാവ് വീണ്ടും സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. സിഖ് വംശജര്‍ പവിത്രമായി കാണുന്ന കിര്‍പന്‍ തിരികെ നല്‍കാന്‍ പുതിയ പൊലീസുദ്യോഗസ്ഥന്‍ തയ്യാറായി.
പിന്നീട് സംഭവിച്ചത് ആരേയും ഞെട്ടിക്കുന്ന കാര്യങ്ങള്‍. തന്‍റെ പവിത്ര വസ്തു തിരികെ നല്‍കിയ പൊലീസുകാരന് സിഖ് യുവാവ് സമ്മാനമായി നല്‍കിയത് ഒന്നരലക്ഷത്തോളം രൂപ വില മതിക്കുന്ന എല്‍ഫീല്‍ഡ് ബുള്ളറ്റ്. ഏതായാലും സംഭവം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. പഞ്ചാബില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ.