ഡല്‍ഹി: റാഫേൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല. റിപ്പോർട്ട് ഇന്നലെ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്.
റാഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ട് ഇന്നും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായേക്കില്ല - റാഫേല്‍ ഇടപാട്
ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകാതെ പോകുന്നത്.
ഫയല്‍ ചിത്രം
നടപടി ക്രമങ്ങളിൽ പാളിച്ചയില്ലെന്നാണ് സിഎജി വിലയിരുത്തലെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഫ്രഞ്ച് സർക്കാരിന്‍റെ സോവറിൻ ഗ്യാരന്‍റി ഇല്ലാത്തത് നഷ്ടമുണ്ടാക്കില്ല എന്ന വിലയിരുത്തലിലേക്ക് സിഎജി എത്തിയെന്നാണ് സൂചന. വ്യോമസേന ഇടപാടുകൾ എന്ന രണ്ട് ഭാഗമായുള്ള റിപ്പോർട്ടിൽ റാഫേലിനൊപ്പം മറ്റു ചില പ്രതിരോധ ഇടപാടുകളും പരാമർശിക്കുന്നുണ്ട്.