കേരളം

kerala

ETV Bharat / bharat

വിനായക വിഗ്രഹങ്ങൾക്ക് മുന്നില്‍ വേദനയോടെ വിഗ്രഹ കലാകാരൻമാർ - ഗണേഷ വിഗ്രഹങ്ങൾ

മധുരപലഹാരങ്ങളും പുഷ്പങ്ങളും നേർന്ന് ഗണപതി വിഗ്രഹങ്ങൾ ആരാധിക്കപ്പെടുമ്പോൾ ഈ ദൈവിക ശില്‍പങ്ങൾക്ക് പിന്നിലുള്ള കലാകാരന്മാർ ജീവിക്കാൻ വേണ്ടി പാടുപെടുകയാണ്.

Ganesh

By

Published : Sep 2, 2019, 10:34 AM IST

Updated : Sep 2, 2019, 1:12 PM IST

പത്ത് ദിവസത്തെ വിനായക ചതുർഥി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങൾക്കായി വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലുമുള്ള ഗണേശ വിഗ്രഹങ്ങള്‍ നിരത്തില്‍ വില്പനയ്ക്കായെത്തി. മധുരപലഹാരങ്ങളും പുഷ്പങ്ങളും നേർന്ന് ഗണപതി വിഗ്രഹങ്ങൾ ആരാധിക്കപ്പെടുമ്പോൾ ഈ ദൈവിക ശില്‍പങ്ങൾക്ക് പിന്നിലുള്ള കലാകാരന്മാർ ജീവിക്കാൻ വേണ്ടി പാടുപെടുകയാണ്.

വിനായക വിഗ്രഹങ്ങൾക്ക് മുന്നില്‍ വേദനയോടെ വിഗ്രഹ കലാകാരൻമാർ

എട്ട് വയസ് മുതല്‍ ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചതാണ് തെലങ്കാനയില്‍ ദേശീയപാത -65ന്‍റെ വഴിയോരത്ത് ഷീറ്റ് മേഞ്ഞ കുടിലില്‍ താമസിക്കുന്ന പ്രകാശ്. വിനായക ചതുർഥി സമയത്ത് ഗണപതി വിഗ്രഹങ്ങൾ വിൽക്കുക മാത്രമാണ് ഈ എട്ട് അംഗ കുടുംബത്തിന്‍റെ വരുമാന മാർഗം. വായ്പ എടുത്താണ് ഈ വർഷത്തെ വിഗ്രഹ നിർമ്മാണത്തിനുള്ള തുക പ്രകാശ് കണ്ടെത്തിയത്. എന്നാല്‍ വായ്പ തുക ലഭിക്കുന്നതിലും വിഗ്രഹങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിലുമുണ്ടായ കാലതാമസം കാരണം ബിസിനസിൽ നിക്ഷേപിച്ചതെല്ലാം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് വലിയ പ്രതീക്ഷയില്ല. ഈ സീസണിൽ ഉപഭോക്താക്കൾ താരതമ്യേന കുറവാണെന്നും പ്രകാശ് പറയുന്നു. ഏറെ ചെലവേറിയതാണ് വിഗ്രഹങ്ങളുടെ നിർമ്മാണം. അസംസ്കൃത വസ്തുക്കളില്‍ കളിമണ്ണ് ഉൾപ്പടെയുള്ളവ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ചെറിയ വിഗ്രഹങ്ങൾക്ക് വിപണിയില്‍ വലിയ വില ലഭിക്കാത്തതിനാല്‍ വലിയ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ഇവർ നിർബന്ധിതരാകുന്നു.

ഈ 'ദൈവിക' വ്യവസായത്തില്‍ ചിലർക്ക് പണം നഷ്ടപ്പെടുമ്പോൾ ചിലർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയുമാണ് നഷ്ടപ്പെടുന്നത്. ദേശീയ പാത മുറിച്ച് കടക്കുന്നതിനിടെയാണ് 50 വയസുകാരിയായ ശാന്തിക്ക് അവരുടെ മകനെ നഷ്ടപ്പെട്ടത്. ശാന്തിയുടെ കുടില്‍ നിറയെ മനോഹര ഗണേശ വിഗ്രഹങ്ങളാണെങ്കിലും അവയൊന്നും ശാന്തി നിർമ്മിച്ചതല്ല. പെയിന്‍റ് ചെയ്യാത്ത കളിമണ്ണ് വിഗ്രഹങ്ങൾ വാങ്ങി അവയ്ക്ക് നിറം നൽകുക മാത്രമാണ് ശാന്തി ചെയ്യുന്നത്.

ഇങ്ങനെ അറിയപ്പെടാത്ത നിരവധി കലാകാരന്മാർ മെട്രോ നഗരങ്ങളുടെ റോഡരികില്‍, വൈവിധ്യമാർന്ന ആകൃതികളും വലിപ്പങ്ങളുമുള്ള ദൈവിക വിഗ്രഹങ്ങൾക്കിടയില്‍ താമസിക്കുന്നു. ഈ കല സമ്മാനിച്ച ബുദ്ധിമുട്ടുകൾ വകവെയ്ക്കാതെ പൂർവ്വികരായി കൈമാറി വന്ന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇവർ.

Last Updated : Sep 2, 2019, 1:12 PM IST

ABOUT THE AUTHOR

...view details