ഗാന്ധിനഗർ: അഹമ്മദാബാദിൽ പണം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരാൾ വെടിയേറ്റ് മരിച്ചു. ജശ്വന്ത് സിംഗ് രജ്‌പുത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അർപാൻ പാണ്ഡെ, സുശീൽ സിംഗ് താക്കൂർ എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
അഹമ്മദാബാദിൽ യുവാവ് വെടിയേറ്റ് മരിച്ചു - a man shot dead
സംഭവത്തിൽ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.
![അഹമ്മദാബാദിൽ യുവാവ് വെടിയേറ്റ് മരിച്ചു A Man Shot Dead in Ahmedabad in Money issue on 31st night. അഹമ്മദാബാദിൽ യുവാവ് വെടിയേറ്റ് മരിച്ചു അഹമ്മദാബാദിൽ വെടിവയ്‌പ് അഹമ്മദാബാദിലെ കൊലപാതകം a man shot dead in ahmedabad a man shot dead ahmedabad shot dead](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10078156-thumbnail-3x2-death.jpg)
അഹമ്മദാബാദിൽ യുവാവ് വെടിയേറ്റ് മരിച്ചു
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഇവർ ആറു തവണ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്‌തു. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പ്രതികളെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ആക്രമണത്തിനുപയോഗിച്ച റിവോൾവർ പിടിച്ചെടുക്കുകയും ചെയ്‌തു. ലൈസൻസുള്ള റിവോൾവറാണിത്.