ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം - delhi
ഇന്നലെ തീപിടിത്തമുണ്ടായ അനജ് മണ്ഡിയിലെ കെട്ടിടസമുച്ചയത്തിലാണ് വീണ്ടും തീപിടിത്തം
ഡല്‍ഹി
ന്യൂഡല്‍ഹി:റാണി ഝാന്‍സി റോഡിലെ അനജ് മണ്ഡിയിലെ കെട്ടിട സമുച്ചയത്തില്‍ വീണ്ടും തീപിടിത്തം. അഗ്നിശമന സേനയുടെ നാല് യൂണിറ്റ് വിഭാഗം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടരുന്നു. ഇന്നലെ ഇതേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിട ഉടമ റെഹാനയെ ഇന്നലെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.