അമരാവതി:മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19കാരിക്ക് ദാരുണാന്ത്യം. ഗുണ്ടൂര്‍ സ്വദേശിനിയായ കർണാതി ഫാത്തിമയാണ് മരിച്ചത്. ഗുണ്ടൂരിലെ റെന്‍റാചിന്താലയിലാണ് സംഭവം.
മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; 19കാരിക്ക് ദാരുണാന്ത്യം - July 12(IANS) A fight over face mask claimed the life of a 19 year old girl in AP
പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഫാത്തിമക്ക് പരിക്കേറ്റത്. നാല് യുവാക്കളെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; 19 കാരിക്ക് ദാരുണാന്ത്യം
ഫാത്തിമയുടെ പിതാവ് കര്‍ണതി യാലമണ്ടാലയും കുറച്ച് യുവാക്കളും തമ്മില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും യുവാക്കളിലൊരാള്‍ യലമണ്ടാലയെ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ മകള്‍ ഫാത്തിമക്ക് തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ നാല് യുവാക്കളെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
TAGGED:
Amaravati