ആശുപത്രി ബില്‍ അടയ്ക്കാന്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ വിറ്റു - തെലങ്കാന
ആശുപത്രി അധികൃതരുടെ അറിവോടെയാണ് മറ്റൊരു ദമ്പതികള്‍ക്ക് മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റത്
ഹൈദരാബാദ്: ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ നവജാത ശിശുവിനെ വിറ്റ് മാതാപിതാക്കള്‍. തെലങ്കാനയിലെ മഹാബുബാബാദ് സ്വദേശികളായ കവിത ഭിക്ഷാപതി ദമ്പതികളാണ് മുന്നാമത്തെ പെണ്‍കുഞ്ഞിനെ ആശുപത്രി അധികൃതരുടെ അറിവോടെ മറ്റൊരു ദമ്പതികള്‍ക്ക് വിറ്റത്. തെലങ്കാനയിലെ രംഗനാദപള്ളി സ്വദേശികള്‍ക്കാണ് മാതാപിതാക്കള്‍ കുട്ടിയെ വിറ്റത്. വിവരമറിഞ്ഞ ശിശു ക്ഷേമ വകുപ്പ് കുട്ടിയെ രംഗനാദപള്ളി ദമ്പതികളില്‍ നിന്ന് തിരികെ വാങ്ങി ശിശു വിഹാറില്‍ എത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു