ഭൂമിയിലെ ഏറ്റവും വിനാശകാരികളായ കാറ്റുകളാണ് ചുഴലിക്കാറ്റുകള്‍. സൈക്ലോൺ, ടൈഫൂൺ, ഹറികെയ്ൻ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് ചുഴലിക്കാറ്റ് എന്ന പ്രതിഭാസം തന്നെയാണ്. ചൂടും ഈര്‍പ്പവുമുള്ള വായുവാണ് ചുഴലിക്കാറ്റുകളുടെ ശക്തി. അതുകൊണ്ടാണ് ഇവ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള താപനില കൂടിയ കടലിൽ രൂപപ്പെടുന്നത്.
ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ഇവയെന്ന് പറയാം. മെയ് 20ന് ഇന്ത്യൻ തീരത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ള ഉംപുന്‍ എന്ന സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുകയാണ്.