കേരളം

kerala

ETV Bharat / bharat

ഒന്നിച്ച് യാത്ര ചെയ്തതിന് യുവതിക്കും യുവാവിനും നാട്ടുകാരുടെ ക്രൂര മർദ്ദനം - മർദ്ദനം

ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും യുവതിയെയുമാണ് സംഘം ചേർന്ന് മർദ്ദിച്ചത്.

ബെംഗളൂരു  hasan  bengaluru  മർദ്ദനം  crime news updates
ബെംഗളൂരു hasan bengaluru മർദ്ദനം crime news updates

By

Published : Dec 25, 2019, 1:42 PM IST

Updated : Dec 25, 2019, 1:48 PM IST

ബെംഗളൂരു:കർണാടകയിലെ ഹസനിൽ യുവതിക്കും യുവാവിനും നാട്ടുകാരുടെ ക്രൂര മർദ്ദനം. ഇവരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. രണ്ട് സമുദായത്തിൽപ്പെട്ടവർ ഒരുമിച്ച് യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് മർദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഒന്നിച്ച് യാത്ര ചെയ്തതിന് യുവതിക്കും യുവാവിനും നാട്ടുകാരുടെ ക്രൂര മർദ്ദനം

ഹസൻ ജില്ലയിലെ സകലേശപുര താലൂക്കിലാണ് സംഭവം. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും യുവതിയെയുമാണ് സംഘം ചേർന്ന് മർദ്ദിച്ചത്.

മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ഹസൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Last Updated : Dec 25, 2019, 1:48 PM IST

ABOUT THE AUTHOR

...view details