കേരളം

kerala

ETV Bharat / bharat

കൊലക്കേസ് പ്രതിയെ നടുറോഡില്‍വച്ച് വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - mahadevapura murder video

കര്‍ണാടകയിലാണ് സംഭവം. കടബിസനഹള്ളി സ്വദേശി മഞ്ജുനാഥിനെയാണ് അക്രമികൾ നടുറോഡില്‍വച്ച് വെട്ടിക്കൊന്നത്.

നടുറോഡില്‍ വെച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By

Published : Oct 26, 2019, 3:54 PM IST

ബെംഗളൂരു: കര്‍ണാടകയിലെ മഹാദേവപുരയില്‍ നടുറോഡില്‍വച്ച് കൊലക്കേസ് പ്രതിയെ അക്രമികൾ ക്രൂരമായി വെട്ടിക്കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കര്‍ണാടകയിലെ കടബിസനഹള്ളി സ്വദേശി മഞ്ജുനാഥിനെയാണ് നടുറോഡില്‍വച്ച് വെട്ടിക്കൊന്നത്.

നടുറോഡില്‍വച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നഗരത്തിലെ ഫീനിക്‌സ് മാളിന് മുന്നിലൂടെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഹെൽമെറ്റ് ധരിച്ച മൂന്ന് അക്രമികൾ മാരകായുധങ്ങളുമായി വന്ന് വെട്ടിക്കൊല്ലുകയായിരുന്നു. മഞ്ജുനാഥ് അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികൾ പിന്തുടർന്ന് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തായത്. മറാത്തഹള്ളി പൊലീസ് സ്റ്റേഷനിലെ കൊലക്കേസില്‍ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മഞ്ജുനാഥ്.

ABOUT THE AUTHOR

...view details