കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ തൊഴിൽ മോഷണം, മലേഷ്യയിൽ ഹോട്ടൽ വ്യവസായി; ഒടുവിൽ കള്ളൻ പിടിയിൽ

കവർച്ച നടത്തിയ പണം ഉപയോഗിച്ച് മലേഷ്യയിൽ ഹോട്ടൽ സാമ്രാജ്യം പണിയുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.

By

Published : May 18, 2019, 6:47 PM IST

Updated : May 18, 2019, 11:29 PM IST

ഷാഹുൽ ഹമീദ്

ചെന്നൈ : ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്നയാള്‍ പൊലീസ് പിടിയില്‍. തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് തമിഴ്നാട് റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മേട്ടുപ്പാളയത്ത് ബ്ലൂ മൗണ്ടെയ്ൻ എക്സ്പ്രസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കവർച്ച നടത്തിയ പണം ഉപയോഗിച്ച് മലേഷ്യയിൽ ഹോട്ടൽ സാമ്രാജ്യം പണിയുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. 2016 മുതൽ 2019 വരെ കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന മോഷണ പരമ്പരകളിൽ ഇയാൾക്ക് പങ്കുണ്ട്. ആദ്യം താൻ വ്യവസായിയാണെന്ന് പറഞ്ഞ ഇയാൾ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഷാഹുലിൽ നിന്നും ഏകദേശം 28 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നെതർലന്‍റിൽ നിന്നും ബിരുദാന്തരബിരുദം നേടിയ ഇയാൾക്ക് സ്പാനിഷ്, ഫ്രഞ്ച് ഉൾപ്പെടെയുളള ഭാഷകൾ അറിയാം. കവർച്ച ചെയ്ത പണം കോലാലമ്പൂരിലെ നിക്കി വാലി ഹോട്ടലിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2016 മുതൽ 2019 വരെ നടന്ന 30 ട്രെയിൻ മോഷണങ്ങളിലും ഇയാളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രെയിനുകളിലെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്നയാള്‍ പൊലീസ് പിടിയില്‍
Last Updated : May 18, 2019, 11:29 PM IST

ABOUT THE AUTHOR

...view details