ബൈക്കിടിച്ച് വഴിയാത്രികന്‍ മരിച്ച സംഭവം; ഷോറൂം ഉടമക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി - KTM Duke bike
നാല് മാസം മുമ്പ് തെലങ്കാനയിലെ ബീഗംപേട്ടിലെ ബൈക്ക് ഷോറൂമില്‍ നിന്നായിരുന്നു രണ്ട് ലക്ഷത്തിലധികം രൂപ മുടക്കി ബൈക്ക് വാങ്ങിയത്.
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് വിറ്റെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ബൈക്ക് ഷോറൂമിലെത്തി ഉടമക്കെതിരെ പ്രതിഷേധിച്ചു. തെലങ്കാന ബീഗംപേട്ടിലാണ് സംഭവം. സ്വന്തം വീട്ടില്‍ നിന്നും മോഷ്‌ടിച്ച പണം ഉപയോഗിച്ച് നാല് മാസം മുമ്പാണ് തെലങ്കാനയിലെ ബീഗംപേട്ടിലെ ബൈക്ക് ഷോറൂമില്‍ നിന്നും പതിനേഴുകാരന്‍ ബൈക്ക് വാങ്ങിയത്. ഒരാഴ്‌ച മുമ്പ് അതേ ബൈക്കിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഷോറൂം ഉടമക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയത്. രണ്ട് ലക്ഷത്തിലധികം രൂപ മുടക്കി സഹോദരന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയുമുപയോഗിച്ചായിരുന്നു ബൈക്ക് വാങ്ങിയത്.