ഹൈദരാബാദ്: തെലങ്കാനയിൽ 983 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 67,660 ആയി ഉയർന്നു. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 551 ആയി. പുതിയ കേസുകളിൽ 273 എണ്ണവും ഹൈദരാബാദിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. രംഗ റെഡ്ഡിയിൽ 73 കേസുകളും വാറങ്കൽ അർബനിൽ 57 കേസുകളും റിപ്പോർട്ട് ചെയ്തു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണ്. 48,609 പേർ രോഗമുക്തി നേടിയപ്പോൾ 18,500 പേർ ചികിത്സയിൽ തുടരുന്നു. രോഗമുക്തി നിരക്ക് 71.8 ശതമാനമാണ്. 11,911 പേർ ഐസൊലേഷനിലാണ്.
തെലങ്കാനയിൽ 983 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 67,660. ആകെ മരണസംഖ്യ 551
ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളുടെ നിരക്ക് 84 ശതമാനമാണ്. ഞായറാഴ്‌ച 9,443 സാമ്പിളുകൾ പരിശോധിച്ചു. തെലങ്കാനയിൽ ഇതുവരെ 4,87,238 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ രോഗികളിൽ 65.6 ശതമാനം പുരുഷന്മാരും 34.4 ശതമാനം സ്ത്രീകളുമാണ്. മറ്റുരോഗങ്ങൾ കാരണം മരിക്കുന്ന കൊവിഡ് രോഗികളുടെ നിരക്ക് 53.87 ആണ്. യഥാർത്ഥ കൊവിഡ് മരണനിരക്ക് 46.13 ആണ്. 11,085 ഐസൊലേഷൻ, 2,184 ഓക്സിജൻ, 1,302 ഐസിയു കിടക്കകൾ എന്നിവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ആർടി-പിസിആർ/ സിബിഎൻഎഎടി/ട്രൂനാറ്റ് പരിശോധനകൾക്കായി 16 സർക്കാർ ലാബുകളും 23 സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നു.
320 ആന്‍റിജന്‍ പരിശോധന കേന്ദ്രങ്ങൾ സർക്കാർ ആരംഭിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ മതിയായ കിടക്കകളും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്കായി ആളുകൾക്ക് 9154170960 എന്ന നമ്പറിൽ ബന്ധപ്പെടാം. ഹെൽപ്‌ലൈന്‍, ടെലിമെഡിസിൻ, പരാതികൾ എന്നിവയ്ക്കുള്ള കോൾ സെന്‍റര്‍ നമ്പർ 104 ആണ്.