ലോക്ക് ഡൗൺ ലംഘനം; 2600ഓളം പേരെ അറസ്റ്റ് ചെയ്‌തു - മാസ്‌ക്ക്
സെക്ഷൻ 65 പ്രകാരമാണ് 2,649 പേർക്കെതിരെ കേസെടുത്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു
ലോക്ക് ഡൗൺ ലംഘനം; 2600ഓളം പേരെ അറസ്റ്റ് ചെയ്‌തു
ന്യൂഡൽഹി: ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ഡൽഹിയിൽ 90ഓളം കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും 2649 പേരെ അറസ്റ്റ് ചെയ്‌തെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഐപിസി സെക്ഷൻ 188 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നും സെക്ഷൻ 65 പ്രകാരമാണ് 2,649 പേർക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. 138 വാഹനങ്ങളാണ് സെക്ഷൻ 65 പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 54 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്.