ആന്ധ്രപ്രദേശില്‍ 9393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - india covid updates
ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,25,396 ആയി. 3001 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
ആന്ധ്രപ്രദേശില്‍ 9393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശില്‍ 9393 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,25,396 ആയി. 95 മരണം റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 3001 ആയി. 2,35,218 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 87,177 പേരാണ് നിലവലില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 55551 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 30.74 ലക്ഷം പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.