ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആണെന്നും താഴ്‌വരയിലെ 91 ശതമാനം റോഡുകളും തുറന്നു കൊടുത്തിട്ടുണ്ടെന്നും യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല. ജനങ്ങള്‍ അവരുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. കശ്‌മീര്‍ താഴ്‌വരയുടെ ഒമ്പത് ശതമാനം പ്രദേശങ്ങളിൽ മാത്രമാണ് ചെറിയ രീതിയില്‍ ഗതാഗത നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നത്. ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ എല്ലാം പരിഹരിച്ച് കഴിഞ്ഞു. താഴ്‌വരയിലെ ആളുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്.
കശ്‌മീരില്‍ 91 ശതമാനം ഗതാഗതവും പുന:സ്ഥാപിച്ചു: ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല - ര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല
ജമ്മു കശ്‌മീരിലെ ജനങ്ങള്‍ അവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞതായും യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണകൂടത്തെ ഭരണപരമായി പുന:സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ശ്രിംഗ്ല പറഞ്ഞു. ഭരണപരമായ പുന:സംഘടനക്കായി പന്ത്രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. പുന:സംഘടന നടത്തിയത് സംസ്ഥാനത്ത് നിയന്ത്രണമോ നിയന്ത്രണ രേഖയില്‍ പ്രശ്നങ്ങളോ ഉണ്ടാക്കിയിട്ടില്ല. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ശ്രിംഗ്ല പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുകൊണ്ട് ജനങ്ങൾക്ക് മികച്ച ഭരണം, സാമൂഹ്യനീതി, സാമ്പത്തിക വികസനം എന്നിവ ലഭിക്കാൻ അവസരമുണ്ടാകും. സ്ത്രീകള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നേരത്തെയുണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ഒരാളെ വിവാഹം ചെയ്‌താല്‍ സ്ത്രീകള്‍ക്ക് സ്വത്തിന് അവകാശം ഉന്നയിക്കാന്‍ കഴിയില്ല. താഴേത്തട്ടിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഫണ്ടുകള്‍ വകയിരുത്തുന്നുണ്ടെങ്കിലും അവരിലേക്ക് എത്തുന്നില്ലെന്നും ശ്രിംഗ്ല കൂട്ടിച്ചേര്‍ത്തു.