ഇന്‍ഡോറില്‍ 91 പേര്‍ക്ക് കൂടി കൊവിഡ് 19 - മധ്യപ്രദേശ്
മധ്യപ്രദേശില്‍ ഇതുവരെ 1,952 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്‌ച 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 1,176 ആയി. രോഗം ബാധിച്ച് 57 പേര്‍ മരിച്ചു. ശനിയാഴ്‌ച 441 സാമ്പിളുകള്‍ പരിശോധന നടത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജാഡിയ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ ഇതുവരെ 1,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 210 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 92 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.