ആന്ധ്രാപ്രദേശിൽ 9,024 പേർക്ക് കൂടി കൊവിഡ് - അമരാവതി
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,44,549. രോഗമുക്തി നേടിയവർ 1,54,749.
1
അമരാവതി: ആന്ധ്രാപ്രദേശിൽ 9,024 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,44,549 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 87 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,203 ആയി. 1,54,749 പേർ രോഗമുക്തി നേടിയപ്പോൾ 87,597 പേർ ചികിത്സയിൽ തുടരുന്നു.