ജമ്മു കശ്മീര്‍: കേന്ദ്ര ഭരണ പ്രദേശത്ത് രോഗം സ്ഥിരീകരിച്ച 14 പേരില്‍ രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യ വിഭാഗം കമ്മീഷണര്‍ സെക്രട്ടറി റിഗ്സിലന്‍ സാംഫല്‍. നിലവില്‍ ഒമ്പത് പോസിറ്റീവ് കേസുകളാണ് ആക്ടീവ് ആയിട്ട് ഉള്ളത്.
കശ്മീരില്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് - പരിശോധനാ ഫലം
നിലവില്‍ ഒമ്പത് പോസിറ്റീവ് കേസുകളാണ് ആക്ടീവ് ആയിട്ടുള്ളത്. മാര്‍ച്ച് 24ന് രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു.
മാര്‍ച്ച് 24ന് രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു. അതേസമയം ലോക് ഡൗണ്‍ കാലത്തും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ലഡാക്ക് ഒട്ടോണമസ് ഹില്‍ ഡവലപ്മെന്‍റ് കൗണ്‍ലില്‍ ഡെപ്യൂട്ടി ചെയര്‍മാര്‍ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ വകുപ്പിന്‍റെ യോഗവും വിളിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീടികളില്‍ തന്നെ പഠനം നടത്താനാകുന്ന പദ്ധതിയാണ് ഭരണകൂടം തയ്യാറാക്കുന്നത്.
ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റിയും ഇല്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകളുടെ കാര്യവും ചര്‍ച്ചയാകും. സ്കുള്‍ ഹോം വര്‍ക്കുകളെ കുറിച്ചും കുട്ടികളുടെ പഠന കാര്യങ്ങളെ കുറിച്ചുമുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരോട് സോണല്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.