കര്‍ണ്ണാടകയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - സ്ഥിരീകരിച്ചു
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 532 ആയി. 20 പേര്‍ മരിച്ചു. 215 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
![കര്‍ണ്ണാടകയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു COVID-19 Karnataka COVID-19 positive infections കര്‍ണ്ണാടക കൊവിഡ് ഒമ്പത് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു ഡിസ്ചാര്‍ജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6986935-1072-6986935-1588152482932.jpg)
കര്‍ണ്ണാടകയില്‍ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കര്‍ണ്ണാടക:കര്‍ണാടകയില്‍അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 532 ആയി. 20 പേര്‍ മരിച്ചു. 215 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച അഞ്ച് കുട്ടികളും 18 വയസിന് താഴെയുള്ളവരാണ്. ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്. 6,14,12,17 വയസുകളിലുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.