ജയ്‌പൂർ: രാജസ്ഥാനിലെ കോട്ട ആശുപത്രിയിൽ ശിശുമരണം 100 കടന്നു. ജെ.കെ ലോൺ ആശുപത്രിയിൽ ഡിസംബറിൽ മാത്രം മരിച്ചത് 100 കുഞ്ഞുങ്ങളാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം മരിച്ചത് ഒമ്പത് കുഞ്ഞുങ്ങളാണ്. ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ആശുപത്രിയിൽ മരിച്ചത്.
രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു - NCPCR
ഡിസംബർ 23, 24 ദിവസങ്ങളിൽ 48 മണിക്കൂറിനുള്ളിൽ 10 കുട്ടികളാണ് സർക്കാർ ആശുപത്രിയില്‍ മരിച്ചത്
രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം 100 കടന്നു
ആശുപത്രിയില്‍ പന്നികള്‍ കൂട്ടമായി മേഞ്ഞുനടക്കുന്നതായും മതിയായ ജീവനക്കാരില്ലെന്നും വാതിലുകളും ജനലുകളും തകര്‍ന്നുകിടക്കുന്നതായും ബാലാവകാശ കമ്മിഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തില്‍ മതിയായ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.