പട്‌ന: ബിഹാറിലെ നാല് ജില്ലകളിലുണ്ടായ ഇടിമിന്നലിൽ ഒമ്പത് പേർ മരിച്ചു. അരാരിയ (5), പൂർണിയ (2), കിഷൻഗഞ്ച് (1), ബങ്ക (1) എന്നിവയാണ് ഇടിമിന്നൽ റിപ്പോർട്ട് ചെയ്ത ജില്ലകൾ. ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കാർഷിക മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. മരിച്ചവരിൽ അഞ്ച് വയസുകാരിയും ഉള്‍പ്പെടുന്നു.
ബിഹാറില്‍ ഇടിമിന്നലേറ്റ് ഒമ്പത് പേര്‍ മരിച്ചു - Araria news
മരിച്ചവരിൽ അഞ്ച് വയസുകാരിയും ഉള്‍പ്പെടുന്നു
ബീഹാറില്‍ ഇടിമിന്നലേറ്റ് 9 പേര്‍ മരിച്ചു
മരിച്ച അഞ്ച് പേർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ളവരാണെന്ന് അരാരിയ ജില്ലാ ദുരന്ത നിവാരണ ഓഫീസർ ശംഭു കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ഇടിമിന്നലേറ്റ് മരിച്ച എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.