ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിന്ന് ഐഇഡി ബോംബുകൾ കണ്ടെടുത്തു - ഐഇഡി ബോംബുകൾ പിടിച്ചെടുത്തു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ തീവ്രവാദ ഒളിത്താവളത്തിൽ നടത്തിയ തെരച്ചിലിൽ ഒമ്പത് ഐ.ഇ.ഡികൾ ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തുത്.
![ജമ്മു കാശ്മീരിലെ പൂഞ്ചില്‍ നിന്ന് ഐഇഡി ബോംബുകൾ കണ്ടെടുത്തു security forces bust hideout long LoC in J-K's Poonch 9 IEDs recovered from a terrorist hideout in poonch seizure in search operation along LoC in J-K's Poonch ജമ്മു കാശ്മീർ ഐഇഡി ബോംബുകൾ പിടിച്ചെടുത്തു ജമ്മു കാശ്മീർ പൂഞ്ച് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5946080-642-5946080-1580747294503.jpg)
ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് ഇന്ത്യൻ സൈന്യം അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഐഇഡി ബോംബുകൾ കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ടിഫിനുകളിലും തെർമോസിലും ഘടിപ്പിച്ച ഒൻപത് ഐഇഡി ബോംബുകളും എകെ 47 തോക്കും ഉൾപ്പെടെ ഉള്ള സ്ഫോടക വസ്തുക്കൾ സുരക്ഷ സേന പിടിച്ചെടുത്തത്.
മാഗ്നർ ബെല്‍റ്റിലെ നിയന്ത്രണ രേഖയില്‍ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് കൂടാതെ സ്ഥലത്ത് നിന്ന് ഗ്രനേഡുകളും, പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.