ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒമ്പത് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ വിന്യസിച്ചിരുന്ന 47 ഉദ്യോഗസ്ഥർ കഴിഞ്ഞ കുറേ ദിവസങ്ങളായി നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരിൽ ഒമ്പത് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് അയച്ചു.
ഡൽഹിയിൽ ഒമ്പത് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - 9 CRPF
നിരീക്ഷണ കേന്ദ്രത്തിലായിരുന്ന 47 സിആർപിഎഫ് ഉദ്യോഗസ്ഥരിൽ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
![ഡൽഹിയിൽ ഒമ്പത് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ഡൽഹി കൊറോണ ഡൽഹി സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് new delhi covid 19 covid19 india corona latets 9 CRPF Central Reserve Police Force](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6930730-778-6930730-1587780332061.jpg)
സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ്
ഇന്ത്യയിൽ 23,452 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,814 പേർക്ക് കൊവിഡ് ഭേദമാകുകയും 723 പേർക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 17,915 ആണ്.