ഗാസിയാബാദ്: ലോക്ക് ഡൗണില്‍ വ്യാജ മദ്യം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു .വിശാൽ, വൈഭവ്, രാജീവ്, മുന്ന, സന്തോഷ്, ശിവ്‌നാഥ്, നാരായണൻ, കലൂ റാം എന്നിവരാണ് അറസ്റ്റിലായത്. വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡല്‍ഹിയില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍
മദ്യം വാങ്ങിയ തിരികെ പോയ ആളും അറസ്റ്റിലായവരിലുണ്ട്. ഇയാളില്‍ നിന്ന് 48 വ്യാജ മദ്യ കുപ്പികള്‍ പിടിച്ചെടുത്തു
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് കൃഷ്ണ നഗര്‍ കോളനിയിലെ വ്യാജ മദ്യം നിര്‍മിക്കുന്ന ഗോഡൗണിലെത്തുന്നത് .ഗോഡൗണ്‍ പൊലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. ഗോഡൗണിലുണ്ടായഎട്ട് പേരെ പിടികൂടി. 105 മദ്യ കുപ്പികള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
ഉത്തർപ്രദേശ് ക്രൈംബ്രാഞ്ചും സിഹാനി ഗേറ്റ് പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഗോഡൗണില്‍ നിന്നും രാത്രിയില്‍ മദ്യം വാങ്ങി തിരികെ കാറില്‍ പോയ ഒരാളില്‍ നിന്ന് 48 വ്യാജ മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്. അമിത വില നല്‍കിയാണ് ഇവിടെ മദ്യം വില്‍ക്കുന്നതെന്ന് പിടിയിലായയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.