അസം പ്രളയത്തിൽ മരണം 88 ആയി - ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നു
ബ്രഹ്മപുത്രയും നദിയുടെ പോഷകനദികളും കരകവിഞ്ഞൊഴുകയാണ്. 1,15,515.25 ഹെക്‌ടർ ഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്.
![അസം പ്രളയത്തിൽ മരണം 88 ആയി 88 people lost their lives in Assam flood 26 districts hit by flood in Assam overflow of Brahmaputra 391 relief camps അസം പ്രളയം അസം പ്രളയത്തിൽ മരണം 88 ആയി ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നു 26,31,343 പേരാണ് പ്രളയത്തെ തുടർന്ന് ദുരിതത്തിലായത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8132957-786-8132957-1595431335880.jpg)
അസം പ്രളയത്തിൽ മരണം 88 ആയി
ഗുവാഹത്തി: സംസ്ഥാനത്തിലെ 26 ജില്ലകളെ ബാധിച്ച പ്രളയത്തിൽ മരണം 88 ആയി. 75 റവന്യൂ സർക്കിളിലെ 2525 ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. പ്രളയത്തെ തുടർന്ന് 26,31,343 പേരാണ് ദുരിതത്തിലായത്. ബ്രഹ്മപുത്രയും നദിയുടെ പോഷകനദികളും കരകവിഞ്ഞൊഴുകയാണ്. 1,15,515.25 ഹെക്‌ടർ ഭൂമി ഇപ്പോഴും വെള്ളത്തിനടിയിലാണ്. വിവിധ ജില്ലകളിലെ 391 ദുരിതാശ്വാസ ക്യാമ്പുകളിലായി 45,281 പേരാണ് കഴിയുന്നത്.