ഇന്ത്യയില്‍ 873 കൊവിഡ് ബാധിതര്‍ - ഇന്ത്യയില്‍ കൊവിഡ്
മണിപ്പൂരിലും, മിസോറാമിലും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ 27 സംസ്ഥാനങ്ങളിലും വൈറസ് ബാധയെത്തി. ആകെ 19 പേരാണ് രാജ്യത്ത് വൈറസ് ബാധയില്‍ മരിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 873 ആയി ഉയര്‍ന്നു. 177 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 165 രോഗികളുള്ള കേരളം പട്ടികയില്‍ രണ്ടാമതാണ്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് നൂറിലധികം രോഗികളുള്ളത്. മണിപ്പൂരിലും, മിസോറാമിലും രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ 27 സംസ്ഥാനങ്ങളിലും വൈറസ് ബാധയെത്തി. ആകെ 19 പേരാണ് രാജ്യത്ത് വൈറസ് ബാധയില്‍ മരിച്ചിരിക്കുന്നത്. അഞ്ച് പേര്‍ മരിച്ച മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഗുജറാത്തില്‍ മൂന്ന് മരണങ്ങളും, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രണ്ട് മരണങ്ങള്‍ വീതവും സംഭവിച്ചു. ബിഹാര്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്‌മീര്‍, പഞ്ചാബ്, തമിഴ്‌നാട്, വെസ്‌റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആകെയുള്ള കൊവിഡ് ബാധിതരില്‍ 47 പേര്‍ വിദേശികളാണ്. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ തുടരുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 79 പേര്‍ക്ക് രോഗം വിട്ടുമാറുകയും ചെയ്‌തിട്ടുണ്ട്.