കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡില്‍ പ്രത്യേക ട്രെയിനിലെത്തിയ 87 പേര്‍ക്ക് കൊവിഡ്‌ - special train

ഉത്തരാഖണ്ഡില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 317 ആയി.

ഉത്തരാഖണ്ഡ്‌  കൊവിഡ്‌ 19  പ്രത്യേക ട്രെയില്‍  COVID-19  special train  87 COVID-19 patients in Nainital came by same special train
ഉത്തരാഖണ്ഡില്‍ പ്രത്യേക ട്രെയിനില്‍ എത്തിയ 87 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 25, 2020, 3:16 PM IST

ഡെറാഡൂണ്‍: മുംബൈയില്‍ നിന്നും പ്രത്യേക ട്രെയിനില്‍ നൈനിറ്റില്‍ എത്തിയ 87 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. മെയ്‌ 20 ട്രെയിന്‍ മുംബൈയില്‍ നിന്നും ഹരിദ്വാരില്‍ എത്തിയത്. സ്റ്റേഷനില്‍ നിന്നും ബസുകളിലാണ് നൈനിറ്റിലേക്ക് ആളുകള്‍ എത്തിയതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതില്‍ 55 പേര്‍ക്ക് ശനിയാഴ്‌ചയും 32 പേര്‍ക്ക് ഞായറാഴ്‌ചയുമാണ് കൊവിഡ് ‌19 സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 317 ആയി.

ABOUT THE AUTHOR

...view details