കർണാടകയിൽ 8,642 പുതിയ കൊവിഡ് കേസുകൾ - കൊവിഡ് കേസുകൾ
നിലവിൽ 81,097 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
കർണാടക
ബെംഗളൂരു:കർണാടകയിൽ 8,642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,49,590 ആയി ഉയർന്നു. 126 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 81,097 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 4,327 ആണ് സംസ്ഥാനത്തിന്‍റെ കൊവിഡ് മരണസംഖ്യ. ബുധനാഴ്ച മാത്രം 7,201 പേർ രോഗമുക്തി നേടി. 704 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.