കേരളം

kerala

ETV Bharat / bharat

പഞ്ചാബ്‌ ഒഒഎടി സെന്‍ററുകളില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്‌തത് 86,000 ആളുകളെന്ന് അമരീന്ദർ സിംഗ്‌ - Capt Amarinder Singh

സംസ്ഥാനത്ത് നിന്ന് കൊവിഡ്‌ 19 നെ തുടച്ചു നീക്കുന്നതിനൊപ്പം ലഹരി മരുന്നുകളുടെ ഉപയോഗവും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്‌‌

അമരീന്ദ്രര്‍ സിംഗ്‌  പഞ്ചാബ്‌  Capt Amarinder Singh  OOAT centres for de-addiction
പഞ്ചാബ്‌ ഒഒഎടി സെന്‍ററുകളില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്‌തത് 86,000 ആളുകളെന്ന് അമരീന്ദ്രര്‍ സിംഗ്‌

By

Published : May 13, 2020, 1:18 PM IST

ചണ്ഡീഗഡ്‌: സംസ്ഥാനത്ത് ഏപ്രില്‍ മാസം 86,000 പേര്‍ ഒഒഎടി സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്‌‌. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ ലഹരി ആസക്തി ഇല്ലാതാക്കുന്നതിന് ഒഒഎടി സെന്‍ററുകള്‍ ആരംഭിച്ചത്. ഇതുവരെ അഞ്ച്‌ ലക്ഷത്തോളം പേരെയാണ് ഒഒഎടി സെന്‍ററുകളില്‍ ചികിത്സച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരി മുക്ത പഞ്ചാബ്‌ എന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ഒഒഎടി സെന്‍ററുകള്‍ ആരംഭിച്ചത്. സെന്‍ററുകളുടെ പ്രവര്‍ത്തനം വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്ന് കൊവിഡ്‌ 19 നെ തുടച്ചു നീക്കുന്നതിനൊപ്പം ലഹരി മരുന്നുകളുടെ ഉപയോഗവും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി‌ ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details