ഇന്ത്യന്‍ തടവുകാരെ സൗദി മോചിപ്പിച്ചതിന് പിന്നിൽ തന്‍റെ അഭ്യര്‍ഥനയെന്ന് മോദി - modi
സൗദി രാജകുമാരൻ ഇന്ത്യയിലുണ്ടായിരുന്നപ്പോൾ റമദാനിന് മുമ്പ് തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലഖ്നൊ: റമദാൻ മാസത്തിന് മുമ്പായി സൗദി അറേബ്യ 850 ഇന്ത്യക്കാരെ ജയിൽമോചിതരാക്കിയത് തന്‍റെ അഭ്യർത്ഥനയുടെ ഫലമായാണെന്ന് പ്രധാനമന്ത്രി നരോന്ദ്ര മോദി. സൗദി രാജകുമാരൻ ഇന്ത്യയിലുണ്ടായിരുന്നപ്പോൾ റമദാനിന് മുമ്പ് തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഉത്തർപ്രദേശിലെ ഭഡോഹി ജില്ലയിൽ നടന്ന റാലിയില്‍ സംസാരിക്കവേയാണ് മോദിയുടെ പ്രസ്താവന. യുഎൻ സുരക്ഷാ കൗൺസിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ചത് ആഗോള തലത്തിൽ ഇന്ത്യയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്. അധികാരത്തിൽ എത്തുന്നവർ തന്നേക്കാളും പാർട്ടിയേക്കാളും ഉപരി രാജ്യത്തിന് മുൻതൂക്കം നൽകി വികസനം നടത്തുന്നതിനുള്ള ഇച്ഛാശക്തി പ്രകടമാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.