കേരളം

kerala

ETV Bharat / bharat

എണ്‍പത്തിയഞ്ചാം വയസിലും വീടുകളിലെത്തി തുന്നല്‍ ജോലിയുമായി കോയമ്പത്തൂര്‍ സ്വദേശി - അബ്‌ദുല്‍ റഹീം

ദിവസവും 12 കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെയാണ് തയ്യല്‍ മെഷീനുമായി അബ്ദുല്‍ റഹീം യാത്ര ചെയ്യുന്നത്. ഒരു ദിവസം 100 മുതൽ 150 രൂപ വരെ മാത്രമാണ് ഇയാളുടെ വരുമാനം.

തയ്യല്‍ക്കാരൻ  തയ്യല്‍ മെഷീൻ  അബ്‌ദുല്‍ റഹീം  old tailor
തയ്യല്‍ക്കാരൻ

By

Published : Dec 25, 2019, 6:53 PM IST

Updated : Dec 25, 2019, 7:51 PM IST

ചെന്നൈ:തയ്യല്‍ മെഷീനുമായി വീടുകളിലെത്തുന്ന അബ്‌ദുല്‍ റഹീം എന്ന എൺപത്തഞ്ചുകാരൻ കോയമ്പത്തൂരുകാര്‍ക്ക് സുപരിചിതനാണ്. ഒരോ വീടുകളിലും തയ്യല്‍ മെഷനുമായെത്തി വസ്‌ത്രങ്ങൾ തുന്നി കൊടുത്തു കിട്ടുന്ന പണം കൊണ്ടാണ് അബ്‌ദുല്‍ റഹീമും കുടുംബവും ജീവിക്കുന്നത്. ദിവസവും 12 കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെയാണ് തയ്യല്‍ മെഷീനുമായി ഇയാൾ യാത്ര ചെയ്യുന്നത്. 40 വർഷത്തോളമായി അബ്‌ദുല്‍ റഹീം ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.

എണ്‍പത്തിയഞ്ചാം വയസിലും വീടുകളിലെത്തി തുന്നല്‍ ജോലിയുമായി കോയമ്പത്തൂര്‍ സ്വദേശി

അതിരാവിലെ വീട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും തയാറാക്കി തയ്യല്‍ മെഷനുമായി ജോലിക്കിറങ്ങുന്ന അബ്‌ദുല്‍ റഹീം വൈകുന്നേരത്തോടെയാണ് തിരികെ എത്തുന്നത്. ഒരു ദിവസം 100 മുതൽ 150 രൂപ വരെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്ന് അബ്‌ദുല്‍ റഹീം പറയുന്നു. അടുത്തിടെയാണ് ഇയാൾ തയ്യല്‍ മെഷീനില്‍ മോട്ടര്‍ പിടിപ്പിക്കുന്നത്. പ്രായത്തിന്‍റേതായ ആരോഗ്യ പ്രശ്‌നങ്ങൾ അബ്‌ദുല്‍ റഹീമിനെ അലട്ടി തുടങ്ങിയിരിക്കുന്നു. ആരുടേയും പിന്തുണയോ സര്‍ക്കാര്‍ സഹായമോയില്ലാതെ വാര്‍ധക്യത്തിലും ജീവിതമാര്‍ഗം കണ്ടെത്തുന്ന ഇയാൾ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയാണ്.

Last Updated : Dec 25, 2019, 7:51 PM IST

ABOUT THE AUTHOR

...view details