ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ 846 ആയി - കൊറോണ
സംസ്ഥാനത്ത് 74 പേർ രോഗം മാറി ആശുപത്രി വിട്ടെന്നും 10714 പേർ ക്വാറന്‍റൈനിലാണെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പറഞ്ഞു.
ഉത്തർ പ്രദേശിൽ കൊവിഡ് കേസുകൾ 846 ആയി
ലഖ്‌നൗ : ഉത്തർപ്രദേശിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 846 ആയി. 49 ജില്ലകളായി ഇതുവരെ 846 കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും 2962 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയതെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പറഞ്ഞു. 74 പേർക്ക് ഇതുവരെ രോഗം മാറിയിട്ടുണ്ടെന്നും 993 ഐസൊലേഷനിലും 10714 പേർ ക്വാറന്‍റൈനിലും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.