കര്‍ണാടകയില്‍ 8364 പേര്‍ക്ക് കൂടി കൊവിഡ്; 114 മരണം - covid update
സംസ്ഥാനത്ത് ഇതേവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,11,346 ആയി. ഇതേവരെ 4,04,841 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു
കര്‍ണാടകയില്‍ 8364 പേര്‍ക്ക് കൂടി കൊവിഡ്; 114 മരണം
ബംഗളൂരു: കര്‍ണാടകയില്‍ 8364 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 114 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 7922 ആയി. സംസ്ഥാനത്ത് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,11,346 ആയി. ആരോഗ്യസ്ഥിതി മോശമായ 822 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച മാത്രം 10,815 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതേവരെ 4,04,841 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
Last Updated : Sep 19, 2020, 9:08 PM IST