ഗുവാഹത്തി: സംസ്ഥാനത്ത് പുതുതായി 814 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമിലെ കൊവിഡ് ബാധിതരുടെ എണ്ണം 13336 ആയെന്ന് ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു . ഇതുവരെ 16 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. സജീവ കൊവിഡ് കേസുകൾ 4988 ആയെന്നും 8329 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അസമിലെ കൊവിഡ് രോഗികൾ 13000 കടന്നു - അസം
സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകൾ 4988 ആയെന്നും 8329 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അസമിലെ കൊവിഡ് രോഗികൾ 13000 കടന്നു
ഇന്ത്യയിൽ പുതുതായി 22,252 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതർ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 467 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 20,160 ആയി.