കോയമ്പത്തൂരിൽ എംപിമാർ ഉൾപ്പെടെ 800 ഇടത് പാർട്ടി പ്രവർത്തകർ അറസ്റ്റിൽ - തൊഴിലാളി വിരുദ്ധ നയം
സാമ്പത്തിക മാന്ദ്യം, ലേബർ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ മുദ്രാവാക്യമുയർത്തി ജില്ലാ കലക്ടറേറ്റിന് സമീപം പ്രകടനം നടത്തിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈ: ബിജെപി സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രകടനം നടത്താൻ ശ്രമിച്ച ഇടതുപക്ഷ പാർട്ടികളിലെ രണ്ട് എംപിമാർ ഉൾപ്പടെ എട്ട് ട്രേഡ് യൂണിയനുകളിലെ 800 തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക മാന്ദ്യം, ലേബർ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ മുദ്രാവാക്യമുയർത്തി ജില്ലാ കലക്ടറേറ്റിന് സമീപം പ്രകടനം നടത്തിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.ഐ ലോക്സഭാ എം.പി. കെ സുബ്ബര്യൻ, സിപിഎം എം.പി പി ആർ നടരാജൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വാൽപാറൈ, പൊള്ളാച്ചി, എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധം നടന്നതായി പൊലീസ് പറഞ്ഞു.