ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു - കൊവിഡ് 19
ശ്രീനഗര്‍ സ്വദേശിയായ 80കാരിയാണ് മരിച്ചത്. ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ശ്രീനഗര്‍ സ്വദേശിയായ 80കാരിയാണ് മരിച്ചത്. ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. പ്രമേഹവും രക്തസമ്മര്‍ദവും മൂലം ചികില്‍സയിലായിരുന്നു ഇവര്‍. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്‌മീരില്‍ 546 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 164 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.