ന്യൂഡല്‍ഹി:കൊവിഡ് ബാധിതരില്‍ 80 ശതമാനം പേരും ഒരു തരത്തിലുള്ള രോഗ ലക്ഷണവും കാണിക്കാത്തവരാണെന്ന് ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ. ചിലർ ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ ലഭിച്ച കൊവിഡ് ബാധിതരുടെ കണക്കുകൾ അപഗ്രഥിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.
80 ശതമാനം വൈറസ് ബാധിതരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ലാവ് അഗര്‍വാള്‍ - ആരോഗ്യ മന്ത്രാലയം വാർത്ത
ആഗോള തലത്തിലെ കൊവിഡ് ബാധിതരുടെ കണക്കുകൾ അപഗ്രഥിച്ചതിനെ തുടർന്നാണ് ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്
ലവ് അഗർവാൾ
15 ശതമാനം പേരില്‍ മാത്രമേ വൈറസ് ബാധ സാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുള്ളൂ. അഞ്ച് ശതമാനം പേരില്‍ ഇത് ഗുരുതരമായി മാറുകയും ചെയ്യുന്നു. ഐസിഎംആറിലെ പകർച്ചവ്യാധി, സാംക്രമിക രോഗ വിഭാഗം തലവൻ രാമന്‍ ഗംഗാഘോദ്കർ, ലാവ് അഗർവാളിന്‍റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് വന്നു. രാജ്യത്ത് രോഗ ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ ഇനിയും കണ്ടെത്താനുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.