ജമ്മു കശ്‌മീരില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് 19
ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1569 ആയി.
![ജമ്മു കശ്‌മീരില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊവിഡ് ജമ്മുകശ്‌മീരില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊവിഡ് 19 80 more test positive for COVID-19 in J-K; tally climbs to 1,569 tally climbs to 1,569 കൊവിഡ് 19 COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7322641-545-7322641-1590254246760.jpg)
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരില്‍ ഒരു ഡോക്‌ടറും,ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഇതോടെ ജമ്മു കശ്‌മീരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1569 ആയി. ജമ്മുവില്‍ നിന്നും 21 പേര്‍ക്കും, കശ്‌മീരില്‍ നിന്ന് 59 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 1569 പേരില്‍ 1330 പേര്‍ കശ്‌മീര്‍ സ്വദേശികളാണ്. 239 പേര്‍ ജമ്മു സ്വദേശികളും. നിലവില്‍ 774 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 21 പേരാണ് ജമ്മുകശ്‌മീരില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്.